അലിയും അനൂപും ഇനി മന്ത്രിമാര്‍

അനൂപ് ദൈവനാമത്തിലും അലി അള്ളാഹുവിന്റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാര്‍ എംഎല്‍എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതോടെ അടുത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളില്‍ യുഡിഎഫിനു ലഭിക്കുന്ന രണെടണ്ണത്തില്‍ ഒന്നു കേരള കോണ്‍ഗ്രസ് - എമ്മിനും അടുത്തതു കോണ്‍ഗ്രസിനും ലഭിക്കുമെന്നുറപ്പായി.
മഞ്ഞളാംകുഴി അലിക്ക് നഗര വികസനവും ന്യൂനപക്ഷക്ഷേമവും നല്‍കാന്‍ ധാരണയായി. എന്നാല്‍ അനൂപിന്റെ വകുപ്പിനെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. അനൂപിന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു തന്നെ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്. സത്യപ്രതിജ്ഞയ്ക്കുശേഷം ചേരുന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications