കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില ഇനിയും ഉയരും?

  • By Nisha Bose
Google Oneindia Malayalam News

Petrol,
ദില്ലി: പെട്രോള്‍ വില വീണ്ടും കൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ വില ലിറ്ററിന് 7.67 രൂപ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണിത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.

പെട്രോള്‍ വില കൂട്ടണമെന്നാവശ്യപ്പെട്ട് മറ്റ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ മുന്‍പു തന്നെ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ ധനകാര്യ ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം മാത്രമേ പെട്രോള്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂവെന്നാണ് അറിയുന്നത്. മെയ് ഏഴിനാണ് ധനകാര്യ ബില്ല് പാര്‍ലമെന്റ് പരിഗണിക്കുക.

English summary
India will raise retail prices of subsidised fuels, including diesel, once parliament approves the finance bill for the current fiscal year early next month, a senior government source with knowledge of the matter said on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X