ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് യൂണിവേഴ്സ്റ്റി പ്രൊഫസറെ അറസ്റ്റ് ചെയ്തു. ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര വിഭാഗം അധ്യാപകനായ അംബികേഷ് മഹാപത്രയെയാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്്റ്റ് ചെയ്തത്.
മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ഇയാള്‍ ഒട്ടേറെ പേര്‍ക്ക് ഇന്റര്‍നെറ്റിലൂടെ അയച്ചു കൊടുത്തതായി പൊലീസ് പറയുന്നു. സൈബര്‍ കുറ്റകൃത്യത്തിന് ഇയാളുടെ പേരില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.
മമതയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ച വിവരമറിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഇയാളെ ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു.
West Bengal police on Friday morning arrested a Jadavpur University professor for allegedly spreading "anti-Mamata Banerjee" cartoons on the internet, Times Now reported.