കൊച്ചി: സംസ്ഥാനത്തെ റേഷന്‍ മണ്ണെണ്ണ വിതരണം നിര്‍ത്തി വച്ചതില്‍ അനൂപ് ജേക്കബിന് പങ്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. മണ്ണെണ്ണ വിതരണം നിര്‍ത്തിവെയ്ക്കാനുള്ള ഉത്തരവിറക്കിയത് അനൂപിന് മുമ്പ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ഷിബു ബേബി ജോണാണ്. ഇത് പിന്‍വലിയ്ക്കാന്‍ അനൂപിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ അറിയിച്ചു.
കേരളത്തിന്റെ മണ്ണെണ്ണ വിഹിതം കേന്ദ്രം ഈ മാസം മുതല്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പൂര്‍ണ്ണമായും നിലച്ചത്. തുടര്‍ന്ന് അറിയിപ്പ് ലഭിക്കുന്നതു വരെ മണ്ണെണ്ണ സ്റ്റോക്ക് എടുക്കേണ്ട എന്നും ഡിപ്പോകള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു.