തിരുവഞ്ചൂരിന് എന്‍എസ്എസിന്റെ വിലക്ക്

ആഭ്യന്തര മന്ത്രിയായ ഉടനെയുള്ള സന്ദര്‍ശനം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തിരുവഞ്ചൂര്‍ തയ്യാറായിട്ടില്ല.
മന്ത്രിമാരുടെ വകുപ്പ് മാറ്റി സാമുദായിക സന്തുലനം പാലിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിനെതിരെ എന്‍എസ്എസ് വ്യാഴാഴ്ച രംഗത്തു വന്നിരുന്നു. വകുപ്പ് മാറ്റം വെറും ചെപ്പടി വിദ്യ മാത്രമാണെന്നും സാമുദായിക സന്തുലനം ഇപ്പോഴും വന്നിട്ടില്ലെന്നുമായിരുന്നു അവരുടെ അഭിപ്രായം.
വകുപ്പുകള്‍ മാറ്റിയതുകൊണ്ട് പ്രശ്‌നം തീരില്ല. രമേശ് ചെന്നിത്തല വെറും നോക്കുകുത്തിമാത്രമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ആഭ്യന്തരം തിരുവഞ്ചൂരിന് നല്‍കിയത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുകൊണ്ടുമാത്രമാണ്. കേരളം ഭരിക്കുന്നത് കൂഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലികുട്ടി എന്നിവരാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications