കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരിയെ തിരിച്ചെടുത്തതിനെതിരേ വിഎസ്

  • By Nisha Bose
Google Oneindia Malayalam News

 Thachankary,
തിരുവനന്തപുരം: ഐജി ടോമിന്‍ ജെ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരേ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്തു വന്നു. തച്ചങ്കരിയെ തിരിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ ദുരൂഹമായ കാരണങ്ങളുണ്ടെന്ന് വിഎസ് പറഞ്ഞു. തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ കാലാവധി വ്യാഴാഴ്ട അവസാനിച്ചിരുന്നു.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി സസ്‌പെന്‍ഷന്‍ പിന്‍വലിയ്ക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു.

തച്ചങ്കരിയുടെ വിവാദ ഖത്തര്‍ യാത്ര സര്‍വീസ് ചട്ടലംഘനമാണെന്നറിയിച്ചുകൊണ്ട് കേന്ദ്ര പേഴ്‌സണല്‍ വകുപ്പിന്റെ കത്ത് കിട്ടിയതിനെ തുടര്‍ന്നാണ് തച്ചങ്കരിയെ മൂന്നു മാസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തത്.

കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ ആയിരുന്നു അന്ന് തച്ചങ്കരി. പുതിയ നിയമനത്തെ കുറിച്ച് തീരുമാനമായിട്ടില്ല. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി സര്‍വീസ് കാലമായി പരിഗണിക്കുമെന്നാണ് അറിയുന്നത്.

English summary
Leaving a stern warning note to the government, VS Achuthanandan pledged to initiate legal action if Tomin Thachankary is retaked into service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X