അഗ്നി 5ന്റെ പരീക്ഷണം അടുത്തയാഴ്ച

3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി- 4 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് 5000 കിലോമീറ്റര്‍ പ്രയാണശേഷിയുള്ള അഗ്നി-5 ഇന്ത്യ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.
പരീക്ഷണം വിജയിച്ചാല്‍ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമാകുന്ന രാജ്യമാകും ഇന്ത്യ. ചൈനയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പിലെ ചില രാജ്യങ്ങളും അഗ്നി-5 ന്റെ പരിധിയില്‍ വരും.
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. അഗ്നി-5 ന്റെ പരീക്ഷണം പാശ്ചാത്യരാജ്യങ്ങളും അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും സസൂക്ഷ്മം വീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നി -5 ന്റെ സൈനിക പരീക്ഷണവും കൂടി പൂര്‍ത്തിയായാല്‍ ചൈനയ്ക്കെതിരേ പൂര്‍ണ ആണവപ്രതിരോധവും ഇന്ത്യയ്ക്കു സ്വന്തമാകും. പരീക്ഷണം വിജയിച്ചാലും അഗ്നി 5 സേനയുടെ ഭാഗമാകാന്‍ ഇനിയുമേറെക്കാലം പിടിയ്ക്കുമെന്ന് വ്യക്തമാണ്. ടിബറ്റിലും സിന്‍ജിയാങ്ങിലും ചൈന മിസൈല്‍ വിന്യസിച്ചതോടെ അഗ്നി5 ന്റെ നിര്‍മാണ വേഗം കൂട്ടിയിരുന്നു ഇന്ത്യ.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications