കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നി 5ന്റെ പരീക്ഷണം അടുത്തയാഴ്ച

  • By Ajith Babu
Google Oneindia Malayalam News

Agni
ദില്ലി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ന്റെ പരീക്ഷണം അടുത്തയാഴ്ച. ഈ മാസം 18നും 20നും മധ്യേ പരീക്ഷണമുണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ദിവസങ്ങളില്‍ ശ്രദ്ധിക്കാന്‍ ബംഗാള്‍ ഉള്‍ക്കടലിലെ കപ്പല്‍, വിമാന ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

3000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി- 4 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി മാസങ്ങള്‍ പിന്നിടുന്നതിനിടെയാണ് 5000 കിലോമീറ്റര്‍ പ്രയാണശേഷിയുള്ള അഗ്നി-5 ഇന്ത്യ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്.

പരീക്ഷണം വിജയിച്ചാല്‍ യുഎസിനും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ഭൂഖണ്ഡാന്തര മിസൈല്‍ സ്വന്തമാകുന്ന രാജ്യമാകും ഇന്ത്യ. ചൈനയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളും യൂറോപ്പിലെ ചില രാജ്യങ്ങളും അഗ്നി-5 ന്റെ പരിധിയില്‍ വരും.

ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. അഗ്നി-5 ന്റെ പരീക്ഷണം പാശ്ചാത്യരാജ്യങ്ങളും അയല്‍രാജ്യങ്ങളായ ചൈനയും പാക്കിസ്ഥാനും സസൂക്ഷ്മം വീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്‌നി -5 ന്റെ സൈനിക പരീക്ഷണവും കൂടി പൂര്‍ത്തിയായാല്‍ ചൈനയ്‌ക്കെതിരേ പൂര്‍ണ ആണവപ്രതിരോധവും ഇന്ത്യയ്ക്കു സ്വന്തമാകും. പരീക്ഷണം വിജയിച്ചാലും അഗ്നി 5 സേനയുടെ ഭാഗമാകാന്‍ ഇനിയുമേറെക്കാലം പിടിയ്ക്കുമെന്ന് വ്യക്തമാണ്. ടിബറ്റിലും സിന്‍ജിയാങ്ങിലും ചൈന മിസൈല്‍ വിന്യസിച്ചതോടെ അഗ്‌നി5 ന്റെ നിര്‍മാണ വേഗം കൂട്ടിയിരുന്നു ഇന്ത്യ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X