ഷാരൂഖിനെ തടഞ്ഞതിന് ഖേദപ്രകടനം

വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ചെറിയ താമസം മാത്രമാണ് ഉണ്ടായത്. അദ്ദേഹത്തെപ്പോലെ അറിയപ്പെടുന്ന കലാകാരന് ബുദ്ധിമുട്ടുണ്ടായതില്‍ അഗാധമായ ഖേദമുണ്ട്. ഇതിനെ വംശീയമായി കാണരുത്.
ആയിരക്കണക്കിന് മുസ്‌ലിങ്ങള്‍ ദിവസേന യുഎസ് വിമാനത്താവളങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവരെയൊന്നും തടഞ്ഞുവയ്ക്കുന്ന പതിവില്ല. ഷാറൂഖിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് സാങ്കേതികമായ താമസം മാത്രമാണെന്നും ടോണര്‍ പറഞ്ഞു.
ഷാരൂഖിനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവത്തില്‍ യുഎസ് പ്രതിനിധിയെ ഇന്ത്യ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ് ലുവിനെ അമേരിക്കയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫ് ആണ് വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചത്.
വിഷയം ഉന്നതതല ശ്രദ്ധയില്‍പെടുത്താന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമ റാവുവിനോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.












Click it and Unblock the Notifications