കേന്ദ്ര വൈദ്യുതി വിഹിതം പുനഃസ്ഥാപിച്ചു

വൈദ്യുതക്ഷാമം മൂലം സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോഡ് ഷെഡ്ഡിങ് ഇതോടെ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ അധിക വൈദ്യുതി നല്‍കി തുടങ്ങിയതായി കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി വേണുഗോപാലാണ് അറിയിച്ചത്. നേരത്തെ മന്ത്രിമാര്‍ പ്രഖ്യാപിച്ച 100 മെഗാവാട്ട് വൈദ്യുതിയും ഇതോടൊപ്പം ലഭിക്കും.
അതിനിടെ രാജ്യത്തെ വൈദ്യുത വിതരണ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ വേണ്ടി നിയോഗിച്ച വികെ ശുംഗ്ലു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വൈദ്യതി വിതരണ സ്ഥാപനങ്ങളുടെ കടബാധ്യത ഏറ്റെടുക്കുന്നതിന് പ്രത്യേക കോര്‍പ്പറേഷന്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
സ്ഥാപനങ്ങളുടെ വായ്പ തിരിച്ചടയ്ക്കുന്നതും വൈദ്യുതനിരക്ക് കൂട്ടുന്നതും ഇനി മുതല്‍ ഈ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലായിരിക്കും. കോര്‍പ്പറേഷന്റെ ചെയര്‍മാനെ നിയമിക്കുന്നത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശമനുസരിച്ചായിരിക്കും.












Click it and Unblock the Notifications