Get Updates
Get notified of breaking news, exclusive insights, and must-see stories!

അനര്‍ഹമായി ഒന്നും നേടിയിട്ടില്ല: ലീഗ്‌

ET
കോഴിക്കോട്: അഞ്ചാം മന്ത്രി സ്ഥാനം ലീഗ് അനര്‍ഹമായി നേടിയതല്ലെന്ന് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. ഈ വിഷയം വര്‍ഗ്ഗീയവത്കരിക്കുന്നത് ഖേദകരമാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായാണ് അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചത്.

മന്ത്രിയെ അനുവദിച്ചതിലൂടെ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. പകരം രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ ലീഗ് വിട്ടുവീഴ്ച ചെയ്തു. കോണ്‍ഗ്രസിലെ ചില നേതാക്കളുടെ അഭിപ്രായപ്രകടനങ്ങളോട് പ്രതികരിക്കുന്നില്ല- കോഴിക്കോട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗും കോണ്‍ഗ്രസും തമ്മില്‍ അകല്‍ച്ചയുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. അരനൂറ്റാണ്ട് കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് വിട്ടുകൊടുത്ത ലീഗിനെ താറടിക്കാനാണ് ഈ നേതാക്കള്‍ ശ്രമിക്കുന്നത്. ഇവര്‍ക്കെതിരേ ഹൈക്കമാന്റിന് പരാതി കൊടുക്കുന്ന കാര്യം ആലോചിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+