ലോഡ് ഷെഡ്ഡിങ് തുടരും: ആര്യാടന്‍

കോണ്‍ഗ്രസിനുള്ള രാജ്യസഭാ സീറ്റ് ആരുടെയും ദയ കൊണ്ട് ലഭിച്ചതല്ല. കോണ്‍ഗ്രസ് പതാക ഒരു മതനേതാവിനും അടിയറ വെയ്ക്കാന്‍ അനുവദിക്കുകയില്ല. സിപിഎമ്മും കോണ്‍ഗ്രസും ഒഴികെ കേരളത്തില്‍ തനിച്ചു മത്സരിച്ചു ജയിക്കാന്‍ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ല.
മന്ത്രിപ്പണി ശാശ്വതമാണെന്ന് ചിന്തിക്കുന്നില്ല. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസുകാരുടെ വികാരത്തിനെതിരായി ഒരു നിമിഷം പോലും മന്ത്രിയായി തുടരില്ല. കോണ്‍ഗ്രസിനെ തമ്മിലടിപ്പിക്കാന്‍ നോക്കുന്നവര്‍ കാസര്‍ക്കോടും കണ്ണൂരും നടന്ന കാര്യങ്ങള്‍ മരക്കരുത്.
സാങ്കേതിക തകരാറുമൂലം കേരളത്തിനുള്ള കേന്ദ്രവൈദ്യുതി വിഹിതം കഴിഞ്ഞ കുറെ ദിവസമായി മുടങ്ങിയിരിക്കുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 1726 മെഗാവാട്ട് വൈദ്യുതി ലഭിക്കാന്‍ തുടങ്ങിയതോടെ ലോഡ് ഷെഡ്ഡിങ് പിന്‍വലിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.












Click it and Unblock the Notifications