നടിയെ കഴുത്ത് ഞെരിച്ചു കൊന്നു
അലഹബാദ്: ജൂനിയര്‍ നടിയെ തട്ടിക്കൊണ്ടു പോയി കഴുത്ത് ഞെരിച്ച് കൊന്നു. മീനാക്ഷി ഥാപയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ഒരു മാസമായി നടിയെ കാണാനില്ലായിരുന്നു.
അമിത് കുമാര്‍ ജസ്വാല്‍, പ്രീതി എല്‍വിന സുറിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മധൂര്‍ ഭണ്ഡാര്‍ക്കറുടെ പുതിയ ചിത്രമായ ഹീറോയിനില്‍ നടിയ്ക്ക് ഒരു ചെറിയ വേഷം ലഭിച്ചിരുന്നു. ഹീറോയിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് ഇരുവരും മീനാക്ഷിയുമായി സൗഹൃദത്തിലായി.
താന്‍ നല്ല സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണെന്നും അഭിനയമോഹം കൊണ്ട് ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയതാണെന്നും മീനാക്ഷി ഇരുവരോടും പറഞ്ഞു. ഇത് വിശ്വസിച്ച അമിതും പ്രീതിയും ചേര്‍ന്ന് മീനാക്ഷിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ഉത്തര്‍പ്രദേശില്‍ മോഡലിങിനുള്ള ഒരു നല്ല അവസരം വന്നു ചേര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഇവര്‍ മീനാക്ഷിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇവര്‍ നടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവര്‍ മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കുകയും തലവെട്ടിമാറ്റുകയും ചെയ്തു.












Click it and Unblock the Notifications