ജലന്ധറില്‍ 4നില കെട്ടിടം തകര്‍ന്നുവീണു

ഞായറാഴ്ച രാത്രിയാണ് നാല് നിലയുള്ള കെട്ടിടം തകര്‍ന്നുവീണത്. അതേസമയം, കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു 40 ഓളം പേരെ രക്ഷപെടുത്തിയതായി ജലന്ധര്‍ ഡിസിപി പ്രിയാങ്ക് ഭാരതി അറിയിച്ചു. സൈന്യവും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഇതിനിടെ, അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ എഴുപതോളം പേര്‍ ജോലിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇന്നലെ അര്‍ധരാത്രിയോടെ ഫാക്ടറി കെട്ടിടം അപ്പാടെ ഇടിഞ്ഞുവീഴുകയായിരുന്നു. ഫാക്ടറിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്ന് സൂചനയുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications