സഭാതര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥര്‍ വേണം
ദില്ലി: കോലഞ്ചേരി പള്ളിത്തര്‍ക്കം തീര്‍ക്കാന്‍ യാക്കോബായസഭ ഏതുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കാതോലിക്കാ ബാവ. സഭാതര്‍ക്കം പരിഹരിക്കാനായി സര്‍ക്കാര്‍ നാല് മധ്യസ്ഥരെ നിയോഗിക്കണം.
മധ്യസ്ഥര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും കാതോലിക്കാ ബാവ അറിയിച്ചു. കരളത്തിലെ മറ്റു സഭാധ്യക്ഷന്‍മാരും പ്രശ്‌നം മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന അഭിപ്രായക്കാരാണ്.
ദില്ലിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications