Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം മന്ത്രി: കോണ്‍ഗ്രസില്‍ പോര് കനക്കുന്നു

Oommen Chandy-Chennithala
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് കനക്കുന്നു. അഞ്ചാം മന്ത്രിയെ നല്‍കിയതിനെ തുടര്‍ന്നുണ്ടായ വകുപ്പ് മാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി മാനിച്ചില്ലെന്നാരോപിച്ച് 'ഐ' വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ചു.

ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ചെന്നിത്തല നേരിട്ട് കേന്ദ്രമന്ത്രി എകെ ആന്റണിയേയും ഹൈക്കമാന്‍ഡിനേയും അറിയിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അഞ്ചാം മന്ത്രിയെ നല്‍കാനുള്ള തീരുമാനം ചെന്നിത്തല കൂടി അറിഞ്ഞിട്ടായിരുന്നുവെങ്കിലും അതിന് ശേഷമുണ്ടായ വകുപ്പ് മാറ്റത്തില്‍ തന്നോട് വേണ്ട വിധം ആലോചിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ പരസ്യ പ്രസ്താവനയ്ക്ക് തയ്യാറായിട്ടില്ലെങ്കിലും ഇരുവരുടേയും അനുയായികള്‍ പരസ്പരം വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നിട്ടുണ്ട്.

അഞ്ചാംമന്ത്രിയെ നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ പുകച്ചുചാടിക്കാന്‍ കോണ്‍ഗ്രസിലെ തന്നെ ചിലര്‍ ശ്രമിക്കുകയാണെന്ന് പി.ടി. തോമസ് എംപി ആരോപിച്ചത് വിശാല ഐ ഗ്രൂപ്പിന്റെ നീക്കത്തിനെതിരെ എ ഗ്രൂപ്പ് നല്‍കിയ തിരിച്ചടിയായും വിലയിരുത്തപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+