റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചു
മുംബൈ: അടിസ്ഥാന നിരക്കുകളില്‍ അരശതമാനം കുറവുവരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. സാമ്പത്തിക അവലോകന യോഗത്തിനുശേഷം ഗവര്‍ണര്‍ ഡി സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളുടെയും വ്യവസായികളുടെയും നിക്ഷേപകരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. നിരക്കുകള്‍ കുറയുന്നതോടെ ലോണുകളുടെ പലിശയിലും കാര്യമായ കുറവുണ്ടാകും.

റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്കുമ്പോള് ഈടാക്കുന്ന റിപ്പോ നിരക്ക് ഇതോടെ 8 ശതമാനമായും ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്കുന്ന പലിശയായ റിവേഴ്സ് റിപ്പോ 7 ശതമാനവുമായി കുറഞ്ഞു. അതേസമയം ബാങ്കുകളില്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കരുതല്‍ ധനാനുപാതം ഇപ്പോഴുള്ള 4.75 ശതമാനമായി തുടരും.
വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ധനകമ്മിയും മൂലം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. പണപ്പെരുപ്പ നിരക്കിലുണ്ടായ ചെറിയ കുറവും വ്യാവസായിക വളര്‍ച്ചാനിരക്ക് 4.1ലെത്തിയതുമാണ് ധീരമായ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്കിനു കരുത്തു പകര്‍ന്നത്.
റിസര്‍വ് ബാങ്കിന്റെ തീരുമാനം സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്രവിപണിയില്‍ എണ്ണ വിലകുതിച്ചുയരുന്നതും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും റിസര്‍വ് ബാങ്ക് തീരുമാനത്തിന് അധികം ആയുസ്സ് നല്‍കില്ലെന്ന കാര്യം ഉറപ്പാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications