കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചു

Google Oneindia Malayalam News

മുംബൈ: അടിസ്ഥാന നിരക്കുകളില്‍ അരശതമാനം കുറവുവരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. സാമ്പത്തിക അവലോകന യോഗത്തിനുശേഷം ഗവര്‍ണര്‍ ഡി സുബ്ബറാവുവാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകളുടെയും വ്യവസായികളുടെയും നിക്ഷേപകരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായിരിക്കുന്നത്. നിരക്കുകള്‍ കുറയുന്നതോടെ ലോണുകളുടെ പലിശയിലും കാര്യമായ കുറവുണ്ടാകും.

RBI

റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് കടം നല്‍കുമ്പോള്‍ ഈടാക്കുന്ന റിപ്പോ നിരക്ക് ഇതോടെ 8 ശതമാനമായും ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 7 ശതമാനവുമായി കുറഞ്ഞു. അതേസമയം ബാങ്കുകളില്‍ കരുതല്‍ ധനമായി സൂക്ഷിക്കേണ്ട സിആര്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. കരുതല്‍ ധനാനുപാതം ഇപ്പോഴുള്ള 4.75 ശതമാനമായി തുടരും.

വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും ധനകമ്മിയും മൂലം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിസ്ഥാന നിരക്കുകള്‍ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തിരുന്നത്. മൂന്നുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരത്തില്‍ നിരക്കുകളില്‍ കുറവ് വരുത്തുന്നത്. പണപ്പെരുപ്പ നിരക്കിലുണ്ടായ ചെറിയ കുറവും വ്യാവസായിക വളര്‍ച്ചാനിരക്ക് 4.1ലെത്തിയതുമാണ് ധീരമായ നടപടിയെടുക്കാന്‍ റിസര്‍വ് ബാങ്കിനു കരുത്തു പകര്‍ന്നത്.

റിസര്‍വ് ബാങ്കിന്റെ തീരുമാനം സാമ്പത്തിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വാകുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്രവിപണിയില്‍ എണ്ണ വിലകുതിച്ചുയരുന്നതും ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും റിസര്‍വ് ബാങ്ക് തീരുമാനത്തിന് അധികം ആയുസ്സ് നല്‍കില്ലെന്ന കാര്യം ഉറപ്പാണ്.

English summary
The Reserve Bank of India on Tuesday cut the repo rate by 50 bps to 8%. It left the CRR unchanged at 4.75%. Loans are likely to get cheaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X