Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രത്തിനെതിരേ യുപിഎ ഇതര മുഖ്യമന്ത്രിമാര്‍

Modi-Jayalalithaa
ദില്ലി: ദേശീയ ഭീകരവിരുദ്ധ കേന്ദ്രം നടപ്പിലാക്കുന്നതിനെതിരെ യുപിഎ ഇതര മുഖ്യമന്ത്രിമാര്‍ ദില്ലിയില്‍ സംഘടിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദല്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരാണ് ദില്ലിയില്‍ പ്രത്യേക യോഗം ചേര്‍ന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭീകരവിരുദ്ധ കേന്ദ്രത്തിനെ സംബന്ധിച്ച് എന്തു നിലപാട് സ്വീകരിക്കണമെന്നതായിരുന്നു യോഗത്തിലെ ചര്‍ച്ചാ വിഷയം. യുപിഎ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ഭീകരവിരുദ്ധ കേന്ദ്രത്തെ ശക്തമായി എതിര്‍ക്കുന്നുണ്ട്.

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കടന്നുകയറാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ എതിര്‍ക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചിട്ടുണ്ട്. വിഷയത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് ജയലളിതയും മോഡിയും ആദ്യമേ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് സമാന അഭിപ്രായക്കാരായ മറ്റു മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഭീകര വിരുദ്ധ കേന്ദ്രത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ മമതാ ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+