Get Updates
Get notified of breaking news, exclusive insights, and must-see stories!

ധോണി രാജ്യസഭയിലേയ്ക്ക്?

Dhoni
പാറ്റ്‌ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച(ജെവിഎം) ആണ് ധോണിയെ രാജ്യസഭയിലെത്തിക്കാന്‍ പദ്ധതിയിടുന്നത്.

ഝാര്‍ഖണ്ഡില്‍ രണ്ടു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവുള്ളത്. ഇതിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മെയ് 3ന് നടത്താനിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ നേതൃത്വത്തിലുള്ള ജെവിഎം ഇന്ത്യന്‍ ക്യാപ്റ്റന്റെ പേര് ഉയര്‍ത്തിക്കാട്ടുന്നത്.

ഈ സീറ്റുകളിലേയ്ക്കായി മാര്‍ച്ച് 30ന് തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിലും ക്രമക്കേടുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇത് റദ്ദാക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തിയ പരിശോധനയില്‍ റാഞ്ചിയിലെ ഒരു കാറില്‍ നിന്ന് 2.15 കോടി രൂപ കണ്ടെടുത്തിരുന്നു.

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റനെ എന്തുകൊണ്ട് രാജ്യസഭയിലേയ്ക്ക് അയച്ചു കൂടാ എന്നാണ് ജെവിഎം വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ സമരേഷ് സിങ് ചോദിക്കുന്നത്. ധോണി റാഞ്ചിയുടെ പുത്രനാണ്. മുന്‍ ഝാര്‍ഖണ്ഡ് ഡിജിപി നെയാസ് അഹമ്മദാവും മറ്റൊരു സ്ഥാനാര്‍ഥി. ഇക്കാര്യം സംബന്ധിച്ച് ധോണിയുമായി ചര്‍ച്ച നടത്തിയതായും പാര്‍ട്ടിയോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+