ഫേസ്‍ബുക്കില്‍ നിന്ന് മമതയുടെ ചിത്രം നീക്കണം

മമതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ പരക്കുന്നുവെന്ന് കാണിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവി ഏപ്രില്‍ 12ന് നല്‍കിയ പരാതി പ്രകാരമാണ് നടപടി. ചിത്രങ്ങള്‍ പോസ്റ്റു ചെയ്തതിന്റെ ഐപി അഡ്രസ് വേണമെന്നും സിഐഡി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
മത ബാനര്‍ജിയ്‌ക്കെതിരെ ഇന്റര്‍നെറ്റില്‍ കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ച കുറ്റത്തിന് ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ രസതന്ത്ര വിഭാഗം അധ്യാപകനായ അംബികേഷ് മഹാപത്രയെ വെള്ളിയാഴ്ച രാവിലെ പൊലീസ് അറസ്്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ ചിത്രങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മമതയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള കാര്‍ട്ടൂണുകള്‍ ഇയാള്‍ ഒട്ടേറെ പേര്‍ക്ക് ഇന്റര്‍നെറ്റിലൂടെ അയച്ചു കൊടുത്തുവെന്നതായിരുന്നു മഹാപത്രയുടെ മേല്‍ ചുമത്തിയ കുറ്റം.അധ്യാപകനെ അറസ്റ്റു ചെയ്തതിനെതിരെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.












Click it and Unblock the Notifications