Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടി-രമേശ് പ്രശ്‌നം പരിഹരിക്കാന്‍ ആന്റണി

AK Antony
തിരുവനന്തപുരം: മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര മന്ത്രി എകെ ആന്റണി ഇടപെടുന്നു.

ആന്റണിയുമായി സംസാരിച്ചതിനെ തുടര്‍ന്ന് പ്രശ്‌നത്തെ കുറിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്താന്‍ ധാരണയായതായും റിപ്പോര്‍ട്ടുണ്ട്. ഇരുവരും തമ്മിലുണ്ടായിട്ടുള്ള ഭിന്നത ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്.

അഞ്ചാം മന്ത്രിയെ നല്‍കിയതിനെ തുടര്‍ന്നുണ്ടായ വകുപ്പ് മാറ്റത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ മുഖ്യമന്ത്രി മാനിച്ചില്ലെന്നാരോപിച്ച് 'ഐ' വിഭാഗം ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.

ഇക്കാര്യത്തില്‍ തനിക്കുള്ള പ്രതിഷേധം ചെന്നിത്തല നേരിട്ട് കേന്ദ്രമന്ത്രി എകെ ആന്റണിയേയും ഹൈക്കമാന്‍ഡിനേയും അറിയിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അഞ്ചാം മന്ത്രിയെ നല്‍കാനുള്ള തീരുമാനം ചെന്നിത്തല കൂടി അറിഞ്ഞിട്ടായിരുന്നുവെങ്കിലും അതിന് ശേഷമുണ്ടായ വകുപ്പ് മാറ്റത്തില്‍ തന്നോട് വേണ്ട വിധം ആലോചിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. അതുകൊണ്ടു തന്നെ വകുപ്പ് മാറ്റവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായിട്ടുള്ള പ്രശ്ങ്ങളുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കില്ലെന്നും ചെന്നിത്തല കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.

വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ പരസ്യ പ്രസ്താവനയ്ക്ക് തയ്യാറായില്ലെങ്കിലും ഇരുവരുടേയും അനുയായികള്‍ പരസ്പരം വിമര്‍ശനമുയര്‍ത്തി രംഗത്തു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+