ഒത്തുതീര്‍പ്പിനില്ലെന്ന് പിള്ള

മന്ത്രിയുമായി പാര്‍ട്ടിക്ക് യോജിച്ച് പോകുവാന്‍ കഴിയില്ല എന്ന് പലതവണ മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അറിയിച്ചു കഴിഞ്ഞു. മന്ത്രിയെ ഒഴിവാക്കാനുളള വജ്രായുധം പാര്‍ട്ടിയുടെ കയ്യിലുണ്ട്. വേണ്ടി വന്നാല്‍ ഗണേഷിനെ ഒഴിവാക്കാന്‍ കൂറുമാറ്റ നിരോധന നിയമം പ്രയോഗിക്കുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കി.
ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ ചര്‍ച്ചക്കായി ക്ഷണിച്ചിരുന്നു. തന്റെ ആവശ്യം യുഡിഎഫില്‍ പലതവണ അവതരിപ്പിച്ചെങ്കിലും അത് വേണ്ടത്ര പ്രാധാന്യത്തോടെ പരിഗണിച്ചില്ല. പാര്‍ട്ടിയുടേതാണ് വകുപ്പ്. അതുകൊണ്ടു തന്നെ വകുപ്പ് എന്ത് ചെയ്യണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും പിള്ള പറഞ്ഞു.
മന്ത്രി കെബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പിന്‍വലിച്ചുവെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കുമെന്ന് കേരളാ കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള മുന്‍പ് പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications