ചിഹ്നത്തിന്റെ കാര്യം തീരുമാനിച്ചില്ല: ശെല്‍വരാജ്

കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നു ചര്‍ച്ചയ്ക്കു ശേഷം ശെല്‍വരാജ് മാധ്യമങ്ങളെ അറിയിച്ചു. രണ്ടര മണിക്കൂറോളം കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ മടങ്ങിയത്.
മന്ത്രി വിഎസ് ശിവകുമാര്‍, തലേക്കുന്നില്‍ ബഷീര്‍, എംഎം ഹസന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഎമ്മില്‍നിന്നു രാജിവച്ച ജി. ബാലകൃഷ്ണപിള്ളയ്ക്കും എസ് സുശീലനുമൊപ്പമാണ് ശെല്‍വരാജ് കൂടിക്കാഴ്ചയ്ക്ക് എത്തിയത്.
കെപിസിസി നേതൃയോഗത്തില്‍ നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ പിന്തുണയ്ക്കണമെന്ന് പൊതുവികാരമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിന്റെ പിന്തുണ മുതല്‍ക്കൂട്ടാവുമെന്ന് ശെല്‍വരാജും പ്രതികരിച്ചതോടെയാണ് നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായത്.
തന്നെ പിന്തുണയ്ക്കുന്നവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ വികസന സമിതിയുടെ യോഗം ചേരുമെന്നും ഇതിന് ശേഷം മാത്രമേ ഏത് ചിഹ്നത്തില്‍ മത്സരിക്കണമെന്ന കാര്യത്തെ കുറിച്ച് തീരുമാനിക്കുകയുള്ളൂവെന്നും മുന്‍പ് ശെല്‍വരാജ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം ശെല്‍വരാജിനെ കൈപ്പത്തി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിക്കണമെന്നാണ് കെപിസിസി നേതൃയോഗത്തില്‍ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടത്. ശെല്‍വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ കെ മുരളീധരന്‍ രംഗത്തു വരികയും ചെയ്തിരുന്നു












Click it and Unblock the Notifications