ആറു കാലുകളുമായി കുട്ടി ജനിച്ചു

ഒരാഴ്ച മുമ്പാണ് അപൂര്‍വമായ ജനിതക വൈകല്യത്തോടെ കുട്ടി പിറന്നതെന്ന് കറാച്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത് ഡയറക്ടര്‍ ജമാല്‍ റാസ അറിയിച്ചു.
വാസ്തവത്തില്‍ ഇത് ഒരു കുട്ടിയല്ല. രണ്ടു പേരാണ്. ഒരു കുട്ടിക്ക് വേണ്ടത്ര വളര്‍ച്ചയെത്തിയില്ല. പത്തുലക്ഷത്തില്‍ ഒരാള്‍ക്കു മാത്രം കണ്ടു വരുന്ന ജനിതക വൈകല്യം കൊണ്ടാണ് കുട്ടിയില്‍ അധിക കാലുകളുണ്ടായത്.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വളരെ പാവപ്പെട്ട കുടുംബമായതിനാല്‍ കുട്ടിയുടെ ചികിത്സയ്ക്കുവേണ്ടി ചെലവുകളെല്ലാം വഹിക്കുന്നത് സര്‍ക്കാറാണ്. കറാച്ചിയില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ് ഇംറാന്റെ വീട്.












Click it and Unblock the Notifications