ഇറാന്റെ എണ്ണയ്ക്കു പകരംനല്‍കാന്‍ സൗദിക്കാവില്ല
തെഹ്‌റാന്‍: എണ്ണയ്ക്ക് ഉപരോധമേര്‍പ്പെടുത്തികൊണ്ടോ എണ്ണ വിതരണത്തെ തടഞ്ഞുകൊണ്ടോ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂനിയനും അധികകാലം മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് ഇറാന്‍ എണ്ണ മന്ത്രി റോസ്തം ഖാസിമി അറിയിച്ചു.

ലോക വിപണിയിലേക്ക് ഇറാന്‍ നല്‍കുന്നത്ര എണ്ണ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കാന്‍ സൗദിക്ക് ഒരിക്കലും സാധിക്കില്ല. ഇറാനില്‍ നിന്നുള്ള എണ്ണ ബഹിഷ്‌കരിക്കുന്നതുകൊണ്ടുണ്ടാകുന്ന വിടവ് നികത്താന്‍ തയ്യാറാണെന്ന് സൗദി അറേബ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെ കുറിച്ചുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രായോഗികമായി നടക്കാത്ത കാര്യമാണ് സൗദി പറയുന്നത്. താല്‍ക്കാലികമായി ഉത്പാദനം വര്‍ധിപ്പിക്കാം. പക്ഷേ, അത് തുടര്‍ന്നാല്‍ സൗദിയുടെ ഭാവി തന്നെ അപകടത്തിലാകും. കാരണം സൗദി ഇപ്പോള്‍ തന്നെ അതിന്റെ പരമാവധി ഉത്പാദിപ്പിക്കുന്നുണ്ട്.
അമേരിക്കയും യൂറോപ്യന്‍ യൂനിയും ഏകപക്ഷീയമായി വിലക്കേര്‍പ്പെടുത്തിയിട്ടും ഇറാന്‍ എണ്ണ ഉത്പാദനത്തില്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ഇറാനില്‍ നിന്നുള്ള എണ്ണ ഗുണമേന്മയേറിയതാണ്. ഇത് വേണമെന്നാഗ്രഹിക്കുന്ന നിരവധി രാജ്യങ്ങളുമുണ്ട്.
ഇറാനെതിരേ ഉപരോധമേര്‍പ്പെടുത്തിയത് യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥയയെയാണ് പ്രതികൂലമായി ബാധിച്ചത്. കഴിഞ്ഞ കുറെ മാസത്തിനുള്ളില്‍ എണ്ണ വില കുതിച്ചുയരുകയാണ്. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമ്പോഴെല്ലാം എണ്ണവിലയില്‍ കാര്യമായ കുറവുണ്ടാകാറുണ്ടെന്ന കാര്യം ശ്രദ്ധിക്കണം.
ഇറാന്‍, അമേരിക്ക, യൂറോപ്യന്‍ യൂനിയന്‍, സൗദി, എണ്ണ












Click it and Unblock the Notifications