കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക വിവാദം: സിങ്‌വിയെ മാറ്റി?

  • By Nisha Bose
Google Oneindia Malayalam News

Abhishek Singhvi
ദില്ലി: ലൈംഗിക വിവാദക്കുരുക്കില്‍പ്പെട്ട മനു അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തു നിന്ന് നീക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ എഐസിസി വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

രാജ്യസഭാംഗവും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ മനു അഭിഷേക് സിങ്‌വിയും ദില്ലി ഹൈക്കോടതിയിലെ ഒരു അഭിഭാഷകയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടതാണ് വിവാദത്തിനിടയാക്കിയത്.

ഇതിനെതിരെ സിങ്‌വി ദില്ലി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പുറത്തുവിടരുതെന്ന് കോടതി ഉത്തരവിട്ടു. സിഡി കൃതൃമമാണെന്നായിരുന്നു സിങ്‌വിയുടെ വാദം.

വിവാദങ്ങളുടെ ഉറ്റതോഴനായ സിങ്‌വി ആദ്യമായാണ് ലൈംഗികാരോപണ കുരുക്കില്‍ പെടുന്നത്. മുന്‍പ് ചാനല്‍ ചര്‍ച്ചയ്്ക്കിടെ അരയ്ക്കു താഴെ വസ്ത്രം ഇല്ലാതെ ഇരിക്കുന്ന സിങ്‌വിയുടെ ചിത്രം വിവാദമായിരുന്നു.

ഓണ്‍ലൈന്‍ ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി സിങ്‌വി ഹാജരായതും ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിതെളിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് സിങ്‌വിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതെ തുടര്‍ന്ന് സിങ്‌വിയെ താത്കാലികമായി പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയെങ്കിലും പിന്നീട് തിരിച്ചെടുത്തു.

English summary
Two days after he was caught in the 'objectionable CD' controversy, senior lawyer Abhishek Manu Singhvi is likely to be removed from the position of Congress spokesperson, sources said.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X