Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമണ്ഡലം വിദ്യാര്‍ഥിനിയുടെ കൊല:സുഹൃത്ത് പിടിയില്‍

Arrest
ചെന്നൈ: കേരള കലാമണ്ഡലത്തില്‍ മെക്‌സിക്കന്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തും കലാശലിംഗം സര്‍വകലാശാല വിദ്യാര്‍ഥിയുമായ മാന്റിക്കി(40)നെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 11നാണ് മോഹിനിയാട്ടം വിദ്യാര്‍ഥിനി സിയൂള്‍ ഡെനീസ് അകോസ്റ്റ (36)യുടെ

പാതികരിഞ്ഞ നിലയിലുള്ള മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍ മധുരയ്ക്ക് സമീപം അസ്‌നപട്ടിയില്‍ നിന്ന് കണ്ടെത്തിയത്. മെക്‌സിക്കന്‍ പൗരനായ മാന്റികിനെ കാണാന്‍ സിയൂള്‍ അവധിക്കാലത്ത് എത്താറുണ്ടായിരുന്നു. എന്നാല്‍ ഏപ്രിലില്‍ മാന്റികുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സിയൂള്‍ അറിയിച്ചു.

മാന്റികില്‍ ജനിച്ച അഞ്ച് വയസ്സുകാരിയായ മകളെ വിട്ടുകിട്ടണമെന്നും വിദ്യാര്‍ഥിനി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മാന്റിക് തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

പിന്നീട് മാന്റിക് സിയൂളിനെ വാടകകൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ കത്തിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വിദേശ വനിതയായതിനാല്‍ ശരീരത്തിന്റെ നിറം കണ്ടാല്‍ തിരിച്ചറിയുമെന്ന കാരണത്താലാണ് മൃതദേഹം കത്തിച്ചതെന്നും കരുതുന്നു.

യുവതിയുടെ തലയോട് സൂപ്പര്‍ഇംപോസിഷന്‍ ചെയ്താല്‍ മാത്രമേ കൊല്ലപ്പെട്ടത് മെക്‌സിക്കന്‍ യുവതി തന്നെയാണെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+