വിവാദങ്ങളില്‍ മുങ്ങിച്ചാകില്ലെന്ന് ഗണേഷ്

മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ പദവിയും രാജിവെക്കുമെന്ന് ഗണേഷ്‌കുമാറിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി പ്രസിഡന്റിനേയും അദ്ദേഹം ഇക്കാര്യം അറിയിച്ചതായാണ് സൂചന. പിള്ള-ഗണേഷ് പ്രശ്‌നം പരിഹരിക്കാനെത്തിയ എന്‍എസ്എസ് നേതൃത്വത്തിനും ഇത്തരത്തിലൊരു മറുപടിയാണ് ഗണേഷ് നല്‍കിയതെന്നാണ് അറിയുന്നത്.
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാര്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
അതേസമയം കേരള കോണ്‍ഗ്രസി(ബി)ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് വിളിച്ചു ചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ ആര്‍ ബാലകൃഷ്ണ പിള്ള പങ്കെടുക്കും. യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച പിള്ള കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.












Click it and Unblock the Notifications