അഞ്ചാം മന്ത്രി: കഴുത്തില്‍ കത്തിവെച്ച് കാര്യം നേടി

മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് എസി ജോസും രംഗത്തെത്തിയിരുന്നു. ലീഗ് അഞ്ചാം മന്ത്രിസ്ഥാനം ആവശ്യപ്പെടരുതായിരുന്നു. അഞ്ചാം മന്ത്രിക്കാര്യത്തില്‍ മാത്രമല്ല ലീഗ് ഭരിച്ചുകൊണ്ടിരിക്കുന്ന വകുപ്പുകളുടെ കാര്യത്തിലും മതേതര സ്വഭാവം നഷ്ടപ്പെട്ടു കഴിഞ്ഞുവെന്നും ജോസ് ആരോപിച്ചു.
അതേസമയം ഇപ്പോള്‍ യുഡിഎഫില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ തത്കാലം സംയമനം പാലിക്കാന്‍ എല്ലാ നേതാക്കള്‍ക്കും നിര്‍ദേശം ലഭിച്ചതായും അറിയുന്നു. അഞ്ചാം മന്ത്രിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരിക്കുന്ന ഭിന്നത പരിഹരിക്കാന്‍ കേന്ദ്രമന്ത്രി എകെ ആന്റണി ഇടപെട്ട് ചര്‍ച്ച നടത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.












Click it and Unblock the Notifications