Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് ഗണേഷിന്റെ മുന്നറിയിപ്പ്

Ganesh Kumar
തിരുവനന്തപുരം: മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എം.എല്‍.എപദവിയും രാജിവെക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാറിന്റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയുമാണ് അദ്ദേഹം ഇതറിയിച്ചത്. എന്‍.എസ്.എസ് നേതൃത്വത്തിനും ഗണേഷ് ഈ സൂചന നല്‍കിയതായി അറിയുന്നു.

കേരള കോണ്‍ഗ്രസ്പിള്ള ഗ്രൂപ്പില്‍ കലഹം മൂര്‍ച്ഛിക്കുകയും ഗണേഷിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റണമെന്ന് പാര്‍ട്ടിയില്‍നിന്ന് ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മാര്‍ച്ച് അവസാനം നടന്ന യു.ഡി.എഫ് യോഗത്തില്‍ ഗണേശിനെ മന്ത്രിസ്ഥാനത്തുനിന്ന് പിന്‍വലിക്കുന്നതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് ബുധനാഴ്ച കത്തു നല്‍കുമെന്നു കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കുമളിയില്‍ പറഞ്ഞു.

അതേസമയം കേരള കോണ്‍ഗ്രസി(ബി)ലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് വിളിച്ചുചേര്‍ക്കുന്ന അനുരഞ്ജന ചര്‍ച്ചയില്‍ ആര്‍. ബാലകൃഷ്ണ പിള്ള പങ്കെടുക്കും. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നാണ് ഒടുവില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പിള്ള തയ്യാറായത്.

എന്നാല്‍ മന്ത്രി പാര്‍ട്ടിക്കു വഴങ്ങണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും പിള്ള വ്യക്തമാക്കിയിട്ടുണ്ട്. കുമളിയിലെ പാര്‍ട്ടി പരിപാടിക്കു ശേഷം ഇന്നു വൈകിട്ട് അഞ്ചിനു പിള്ള തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ എന്നിവര്‍ ബുധനാഴ്ച വൈകിട്ടു നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കും.

ഗണേഷ്‌കുമാറുമായി ഒത്തുതിര്‍പ്പുണ്ടാകണമെങ്കില്‍ അദ്ദേഹം എന്‍.എസ്.എസ്. നിര്‍ദേശിച്ചതുപോലെ പൂര്‍ണമായും പാര്‍ട്ടിക്ക് വഴങ്ങണമെന്നാണ് ബാലകൃഷ്ണപിള്ളയുടെ നിലപാട്.

എന്നാല്‍ പിള്ള മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പലതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗണേഷ് അറിയിച്ചുകഴിഞ്ഞു. പേഴ്‌സനല്‍ സ്റ്റാഫില്‍നിന്ന് അഡീ. പി.എസ് അജിത്കുമാര്‍, അസി. പി.എസ് പ്രദീപ് കുമാര്‍ എന്നിവരെ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഗണേഷ് അറിയിച്ചത്.

ബന്ധു കൂടിയായ ബസ് വ്യവസായി ശരണ്യ മനോജിനെ പേഴ്‌സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഗണേഷ് തള്ളിക്കളഞ്ഞു. പാര്‍ട്ടിയുടെ ന്യായമായ ശിപാര്‍ശകള്‍ സ്വീകരിക്കാമെന്നേറ്റ ഗണേഷ് പക്ഷേ, അത് ചെയര്‍മാന്‍ നേരിട്ട് അറിയിക്കണമെന്നും ഒരിക്കല്‍ നടത്തിയ ശിപാര്‍ശ തൊട്ടുപിന്നാലെ പിന്‍വലിക്കരുതെന്നുമുള്ള ഉപാധികളും മുന്നോട്ടുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+