ചിറ്റൂര്‍: പാലക്കാട് വണ്ടിത്താവളത്തുള്ള ഗണപതി അമ്പലത്തിന് നേരെ ബോംബേറ്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിഷു ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചതാണെന്നെന്നാണ് പ്രദേശവാസികള്‍ ധരിച്ചത്.
രാവിലെ പൂജാരി എത്തിയപ്പോഴാണ് അമ്പലത്തില്‍ നാശനഷ്ടങ്ങളുണ്ടായത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിലെ അമ്പലങ്ങളെ തകര്‍ക്കാനും വര്‍ഗ്ഗീത പടര്‍ത്താനുമായി ചില തത്പരകക്ഷികള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ആരോപിച്ചു.