കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമന്‍ ദിനോസര്‍ മുട്ട കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

മോസ്‌കോ: ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ ദിനോസര്‍ മുട്ടയുടെ ഫോസില്‍ കണ്ടെത്തിയതായി ചെച്‌നിയന്‍ സര്‍വകലാശാല അവകാശപ്പെട്ടു. വടക്കന്‍ കോക്കസസ് പര്‍വത മേഖലയിലാണു മുട്ടയുടെ ഫോസില്‍ കണ്ടെത്തിയതെന്നു ചെച്‌നിയന്‍ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി അറിയിച്ചു

Dinosaur Egg

പാറകള്‍ക്കിടയിലുള്ള ഫോസിലിന്റെ ചിത്രവും ഇവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 102 സെന്റീമീറ്റര്‍ നീളമുള്ള മുട്ടയുടെ ഫോസിലാണു കണ്ടെത്തിയത്. ഇത്രയും വലിയ ദിനോസര്‍ മുട്ട ഫോസില്‍ ലോകത്ത് കണ്ടെത്തിയിട്ടില്ലെന്നാണു യൂനിവേഴ്‌സിറ്റിയുടെ വാദം.

പാറകള്‍ നിറഞ്ഞ മലമുകളില്‍ നിന്നും ഗവേഷകര്‍ ദിനോസര്‍ മുട്ട കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ റഷ്യന്‍ ടിവി ചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. എന്നാല്‍ ഇക്കാര്യം സംശയകരമെന്നാണു റഷ്യന്‍ വിദഗ്ധര്‍ പറയുന്നത്. ദിനോസറുകള്‍ സാധാരണയായി ചെറിയ മുട്ടകളാണ് ഇട്ടിരുന്നതെന്നു മോസ്‌കൊ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി പാലന്റോളജിസ്റ്റ് വിഭാഗം വക്താവ് വാലന്റീന നസറോവ പറഞ്ഞു. വടക്കന്‍ കോക്കസസ് പര്‍വത മേഖലയില്‍ ദിനോസറുകള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഇത്രയും വലിയ മുട്ടയുടെ ഫോസില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നതോടെ യുദ്ധം ദുരന്തം വിതച്ച ചെച്‌നിയയിലേക്കു ടൂറിസ്റ്റുകള്‍ ഒഴുകുമെന്നാണു കരുതുന്നത്.

ദിനോസറുകളെ കീഴടക്കി ലോകം പിടിച്ചടക്കാന്‍ സസ്തനികള്‍ക്ക് കഴിഞ്ഞത് ഇതുകൊണ്ടാണെന്നും അടുത്തിടെ നടന്ന പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. സസ്തനികളുടെ കുഞ്ഞുങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മുട്ട വിരിഞ്ഞു പുറത്തുവന്നിരുന്ന ദിനോസറുകള്‍ തീരെ ചെറുതായിരുന്നു. ഇവയുടെ വംശനാശത്തിന് ഇതും കാരണമായെന്നാണ് കണ്ടെത്തല്‍.

English summary
A university in Russia's Chechnya claimed today to have found an unprecedented stash of giant fossilised dinosaur eggs in a remote mountainous area of the North Caucasus region.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X