മലയാളികളുടെ മോചനത്തിനായി ശ്രമം തുടരും
ദില്ലി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ യു.എ.ഇ ഓയില്‍ ടാങ്കര്‍ എം.വി റോയല്‍ ഗ്രേസിലെ ഏഴു മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 ഇന്ത്യാക്കാരായ ജീവനക്കാരുടെ മോചനത്തിനായി സാധ്യമായ എല്ലാ നടപടികളും എടുത്തുവരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 16 ന് ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും മുഖ്യമന്ത്രി ഈ പ്രശ്നം ഉന്നയിച്ചിരുന്നു. നൈജീരിയന്‍ വംശജനായ കപ്പല്‍ ഉടമയെ ദുബായില്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നൈജീരിയായിലെ അബൂജയിലുള്ള ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ ഷിപ്പിംഗ് മന്ത്രാലയത്തിനോടും ബന്ധപ്പെട്ട ഏജന്‍സികളോടും ജീവനക്കാരുടെ മോചനത്തിനുവേണ്ട അടിയന്തിരനടപടികളെടുക്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജീവനക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കപ്പല്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന ഇന്ത്യാക്കാരുടെ മോചനത്തിനായി ഷിപ്പിംഗ് മന്ത്രാലയത്തിനുകീഴില്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതിയുടെ തലവനെന്ന നിലയില്‍ ഷിപ്പിംഗ് മന്ത്രി ജി.കെ വാസന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയതായും കൃഷ്ണ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications