കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികളുടെ മോചനത്തിനായി ശ്രമം തുടരും

Google Oneindia Malayalam News

ദില്ലി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ യു.എ.ഇ ഓയില്‍ ടാങ്കര്‍ എം.വി റോയല്‍ ഗ്രേസിലെ ഏഴു മലയാളികള്‍ ഉള്‍പ്പെടെയുള്ള 16 ഇന്ത്യാക്കാരായ ജീവനക്കാരുടെ മോചനത്തിനായി സാധ്യമായ എല്ലാ നടപടികളും എടുത്തുവരികയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചു.

SM Krishna

മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 16 ന് ന്യൂഡെല്‍ഹിയില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലും മുഖ്യമന്ത്രി ഈ പ്രശ്‌നം ഉന്നയിച്ചിരുന്നു. നൈജീരിയന്‍ വംശജനായ കപ്പല്‍ ഉടമയെ ദുബായില്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നൈജീരിയായിലെ അബൂജയിലുള്ള ഇന്ത്യന്‍ സ്ഥാനപതികാര്യാലയത്തിന് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ ഷിപ്പിംഗ് മന്ത്രാലയത്തിനോടും ബന്ധപ്പെട്ട ഏജന്‍സികളോടും ജീവനക്കാരുടെ മോചനത്തിനുവേണ്ട അടിയന്തിരനടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജീവനക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കപ്പല്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോകുന്ന ഇന്ത്യാക്കാരുടെ മോചനത്തിനായി ഷിപ്പിംഗ് മന്ത്രാലയത്തിനുകീഴില്‍ രൂപീകരിച്ചിട്ടുള്ള പ്രത്യേക സമിതിയുടെ തലവനെന്ന നിലയില്‍ ഷിപ്പിംഗ് മന്ത്രി ജി.കെ വാസന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയതായും കൃഷ്ണ പറഞ്ഞു.

English summary
Minister SM Krishna says, will do all possible things to release seven malayalees in UAE tanker MT Royal Grace. The ship in its maiden voyage taken by Somali pirates off the coast of Oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X