തൃണമൂലില്‍ ചേരാത്തതിന് സ്ത്രീയെ പീഡിപ്പിച്ചു

ഏപ്രില്‍ പതിനഞ്ചിനായിരുന്നു സംഭവം. ഒരു സംഘം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ത്രീയുടെ വീട്ടിലെത്തുകയും പാര്‍ട്ടിയില്‍ ചേരാനാവശ്യപ്പെടുകയുമായിരുന്നു. ഗ്രാമത്തിലെ സ്ത്രീകളെയെല്ലാം തൃണമൂല്‍ അനുഭാവികളാക്കി മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ സിപിഎം അനുഭാവിയായ സ്ത്രീ ഇതിന് തയ്യാറല്ലെന്ന് അറിയിച്ചു. തുടര്‍ന്ന് സ്ത്രീയോട് സംഘത്തിലുള്ളവര്‍ അന്‍പതിനായിരം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ പണം നല്‍കിയില്ല. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത തന്നെ വിവസ്ത്രയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു.
തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച വീട്ടുകാരേയും തൃണമൂല്‍ പ്രവര്‍ത്തകര്‍ ഉപദ്രവിച്ചു. ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടാ ഇവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications