ചാണ്ടി-രമേശ് പ്രശ്‌നം തീര്‍ന്നിട്ടില്ല: എന്‍എസ്എസ്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒരു മുറിയില്‍ കയറി കുറച്ച് നേരം ഇരുന്നു. അതിന് ശേഷം ചിരിച്ചു കൊണ്ട് പ്രശ്‌നം തീര്‍ന്നുവെന്ന് പറയുന്നു. ഇത് ജനങ്ങളെ മണ്ടന്‍മാരാക്കാന്‍ വേണ്ടിയാണ്. ബുധനാഴ്ച നടന്ന രണ്ടു ചര്‍ച്ചകളും പരാജയമായിരുന്നു.
ഗണേഷ് കുമാര്‍-ബാലകൃഷ്ണ പിള്ള തര്‍ക്കം പരിഹരിക്കാനായി ചര്‍ച്ച നടത്തി. മന്ത്രിയെയും പാര്‍ട്ടിയുടെ ചെയര്‍മാനെയും രണ്ട് മുറിയില്‍ ഇരുത്തി ചര്‍ച്ച നടത്തിയ ശേഷം പ്രശ്‌നമെല്ലാം തീര്‍ന്നുവെന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ചോദിച്ചു.
ഗണേഷ് യുഡിഎഫിന്റെ ഫോര്‍മുല ആയിരുന്നില്ല എന്‍എസ്എസിന്റെ ഫോര്‍മുലയായിരുന്നു അംഗീകരിക്കേണ്ടിയിരുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
അതേസമയം പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ ഫോര്‍മുല ഗണേഷ് അംഗീകരിക്കുമെന്ന വിശ്വാസം തനിക്കില്ലെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയ ശേഷം ബാലകൃഷണ പിള്ളയുടെ പ്രതികരണം.
അച്ഛന്‍ എന്ന നിലയില്‍ തന്നേയും മന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയേയും അംഗീകരിക്കാന്‍ ഗണേഷ് നിര്‍ബന്ധിതനാണെന്നും പിള്ള പറഞ്ഞു.












Click it and Unblock the Notifications