ഉപതിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാന്‍ ശ്രമം

നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ജയിക്കില്ലെന്ന് യുഡിഎഫിന് അറിയാം. അതിനാല്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഭയക്കുകയാണെന്നും വിജയകുമാര്‍ പറഞ്ഞു. നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന്റെ വാഹനപ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയകുമാര്‍.
തേസമയം വകുപ്പു മാറ്റം സംബന്ധിച്ചുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി. പ്രസിഡന്റ് രമേശ് ചെന്നിത്തലയും അറിയിച്ചു.
എല്ലാ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകും. നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിറവത്തെ ജയം ഇവിടേയും ആവര്‍ത്തിക്കുമെന്നും അഭിപ്രായപ്പെട്ടു. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഇരുനേതാക്കളും ചര്‍ച്ച നടത്തിയത്.












Click it and Unblock the Notifications