ലീഗിനെതിരെ വീണ്ടും മുരളി

തനിക്കും ആര്യാടനുമെതിരെ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു. അശ്ലീലം പറയിപ്പിക്കുന്നു. മറ്റു ചിലരാവട്ടെ കൂടെയിരുന്ന് പാരപണിയുന്നു. തിരുവനന്തപുരത്ത് എത്തുമ്പോള്‍ മാത്രം ഐക്യത്തിന്റെ കാര്യം പറഞ്ഞാല്‍ പോരെന്നും ഒറ്റക്കെട്ടായി നീങ്ങണമെങ്കില്‍ കൂടെയിരുന്ന് പാര പണിയുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നും മുരളി ആവശ്യപ്പെട്ടു.
സ്വന്തം ജില്ലയില്‍ കോണ്‍ഗ്രസിനെതിരെ പ്രകടനം നടത്തുന്നത് ശരിയല്ല. ഈ നിലയ്ക്ക് പോയാല്‍ പലതും തുറന്നു പറയേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ അസംതൃപ്തി പുകയുകയാണെന്നതിന് അടിവരയിടുന്നതാണ് മുരളിയുടെ പ്രസ്താവന. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രി പദം അടഞ്ഞ അധ്യായമാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.












Click it and Unblock the Notifications