ഗണേഷിന് മുന്നറിയിപ്പുമായി പിള്ള

പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ ഫോര്‍മുല ഗണേഷ് അംഗീകരിക്കുമെന്ന വിശ്വാസം തനിക്കില്ല. അച്ഛന്‍ എന്ന നിലയില്‍ തന്നേയും മന്ത്രി എന്ന നിലയില്‍ പാര്‍ട്ടിയേയും അംഗീകരിക്കാന്‍ ഗണേഷ് നിര്‍ബന്ധിതനാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു പിള്ളയുടെ പ്രതികരണം.
അതേസമയം ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍പ്പെട്ട് താന്‍ മുങ്ങിച്ചാകില്ലെന്ന് മന്ത്രി കെബി ഗണേഷ്‌കുമാര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. എല്ലാവരോടും കൂറുണ്ട്. അതിനാല്‍ കൂറുമാറ്റത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ഒരിക്കലും സത്യപ്രതിജ്ഞയോ ഭരണഘടനയോ ലംഘിക്കില്ല. എന്നും സത്യത്തിനൊപ്പമേ നില്‍ക്കൂ. തന്റടുത്തു നിന്ന് ആരും സ്വജനപക്ഷപാതം പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എംഎല്‍എ പദവിയും രാജിവെക്കുമെന്ന് ഗണേഷ്‌കുമാറിന്റെ മുന്നറിയിപ്പു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും കെപിസിസി പ്രസിഡന്റിനേയും അദ്ദേഹം ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications