ലോറന്‍സിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയായി പാര്‍ട്ടി സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഒരു വിഭാഗത്തിന് പ്രതിഷേധം. സിപിഎം ഏരിയാ കമ്മിറ്റി അംഗവും നഗരസഭാ പ്രതിപക്ഷ നേതാവുമായ കെ ആന്‍സലന് സീറ്റ് നിഷേധിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.
പ്രതിഷേധ സൂചകമായി നഗരത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രകടനം നടത്തി. തവരവിള, ഇരുമ്പില്‍ മേഖലയിലെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും പ്രകടനത്തില്‍ പങ്കെടുത്തു.
നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജിനെ നേരിടാന്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് അംഗം എഫ് ലോറന്‍സിനെയാണ് പാര്‍ട്ടി തിരഞ്ഞെടുത്തത്. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് എഫ് ലോറന്‍സിനെ നെയ്യാറ്റിന്‍കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. പ്രാദേശികമായ ജനപിന്തുണയും നാടാര്‍ സമുദായാംഗമെന്നതും കൂടിയായ എഫ് ലോറന്‍സിന് മുന്‍തൂക്കം നല്‍കി.












Click it and Unblock the Notifications