കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ എണ്ണ തടയരുതെന്ന് ഐഎംഎഫ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇറാനില്‍ നിന്നുള്ള എണ്ണ തടയാന്‍ ശ്രമിക്കുന്നത് ആഗോളവിപണിയില്‍ 30 ശതമാനത്തോളം വിലവര്‍ധനവിനിടയാക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്) മുന്നറിയിപ്പ് നല്‍കി. ആഗോള സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധികളും വര്‍ധിച്ചുവരുന്ന എണ്ണവിലയുമാണ് ലോകം നേരിടുന്ന വെല്ലുവിളികള്‍. ഇറാന്റെ എണ്ണവിതരണത്തിന് വിലക്കേര്‍പ്പെടുത്തുന്നത് 1939നു സമാനമായ സാഹചര്യത്തെ ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. റേഷന്‍ കൂപ്പണുകളിലൂടെയാണ് അക്കാലത്ത് പെട്രോള്‍ വിതരണം ചെയ്തിരുന്നത്.

ഏകപക്ഷീയമായ വിലക്കുകളില്‍ പ്രതിഷേധിച്ച് ജര്‍മനി, ഗ്രീസ്, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള എണ്ണവിതരണം ഇറാന്‍ ഇതിനകം നിര്‍ത്തിവെച്ചിട്ടുണ്ട്. കേന്ദ്രബാങ്കിന്റെ യൂറോപ്പിലാകെയുള്ള ആസ്തികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചതാണ് ഇറാനെ കടുത്ത നടപടികളിലേക്ക് നയിച്ചത്.

അമേരിക്കയുടെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെയും വിലക്കിനെതിരേ ഇറാനും കടുത്ത നടപടികള്‍ തുടങ്ങിയതോടെ എണ്ണ വില കുതിച്ചുയര്‍ന്നിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും വന്‍ വിലവര്‍ധനവാണ് അനുഭവപ്പെട്ടത്.

English summary
The International Monetary Fund (IMF) warns crude prices could rise by 20 to 30 percent this year if Iran halts oil exports.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X