ആഫ്രിക്കന്‍ പെണ്‍ കേക്ക് വിവാദം മുറുകുന്നു
നഗ്നായ ആഫ്രിക്കന്‍ വനിതയുടെ രൂപത്തിലുള്ള കേക്ക് മുറിച്ച നടപടി സ്വീഡിഷ് സാംസ്‌കാരിക മന്ത്രി ലെന അഡെല്‍സണെ സംബന്ധിച്ചിടത്തോളം പുലിവാലായി.

ആഫ്രിക്കയില്‍ സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയാണ് കറുത്തവര്‍ഗ്ഗക്കാരിയുടെ നഗ്നശരീരം തയ്യാറാക്കിയത്. ചുവന്ന ചുണ്ടും മുറിക്കുമ്പോള്‍ ചുവപ്പു നിറവുമുണ്ടായിരുന്ന കേക്ക് മുറിച്ചതിനു തൊട്ടുപിറകെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭവും തുടങ്ങി.
മന്ത്രിയുടെ നടപടി വംശീയമായ കളിയാക്കലാണെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഈ കേക്ക് മുറിയില്‍ തെറ്റായി ഒന്നുമില്ലെന്ന് മന്ത്രി പറയുന്നു. വേള്‍ഡ് ആര്‍ട്ട് ഡേയുടെ ഭാഗമായാണ് ഈ കറുത്തകേക്കുണ്ടാക്കിയത്.
കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനടക്കമുള്ള മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതാണ് തെറ്റിദ്ധാരണയ്ക്കു കാരണമായത്.
പരിപാടിയില്‍ സംസാരിക്കാനാണ് ക്ഷണിച്ചത്. കേക്കിന്റെ കലാമൂല്യം അളന്നു നോക്കാനൊന്നും കഴിയില്ല. മുറിച്ചത് കേക്കാണ്. ബാക്കിയെല്ലാം തെറ്റിദ്ധാരണ മാത്രമാണ്-വിവാദത്തെ കുറിച്ച് മന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.












Click it and Unblock the Notifications