കല്യാണത്തിനു നേരം വൈകിയ വരനെ അടിച്ചുപുറത്താക്കി

വ്യാഴാഴ്ച രാവിലെ 10.30നാണ് ജമീലിന്റെയും നഗ്മയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. വരനും സംഘവുമെത്തുന്നത് വൈകുന്നേരം ആറു മണിയോടുകൂടിയാണ്. എട്ടോളം മണിക്കൂര്‍ വൈകിയെത്തിയ ടീമിനെ പെണ്ണിന്റെ ബന്ധുക്കള്‍ ശരിയ്ക്കും കൈകാര്യം ചെയ്തു.
കൂടാതെ, സ്വന്തം കല്യാണത്തിനു പോലും സമയത്തിനെത്താന്‍ സാധിക്കാത്ത ചെക്കന് ഇനി പെണ്ണില്ലെന്നു പ്രഖ്യാപിച്ച് കുടുംബാംഗങ്ങള്‍ സമീപവാസിയായ ഒരു ചെറുപ്പക്കാരനുമായി നഗ്മയുടെ കല്യാണം നടത്തി.
പോലിസെത്തിയതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള അടിപിടിയും പോര്‍വിളിയും അടങ്ങിയത്.












Click it and Unblock the Notifications