Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് 320 കോടിയുടെ അധിക കേന്ദ്ര സഹായം

Ommen Chandy
ദില്ലി: കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 320 കോടി രൂപയുടെ അധിക സഹായം ലഭിക്കും. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എംഎസ് അലൂവാലിയയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളം സമര്‍പ്പിച്ചത്. ഇതിന് പുറമേയാണ് അധിക സഹായമായി 320 കോടി രൂപ കൂടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനുള്ള സംഘത്തിനാണ് അലുവായിയ അധിക സഹായം നല്‍കുന്നത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്.

ആരോഗ്യമേഖല, സ്‌കില്‍ ഡെവലപ്‌മെന്റ്, ദേശീയ ഗെയിംസ് എന്നീ മേഖലകളിലാണ് അധിക സഹായം നല്‍കിയിരിക്കുന്നത്.
ആകെ 620 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 320 കോടി ഉടന്‍ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുക കൂടി ലഭിക്കും.

കഴിഞ്ഞ വര്‍ഷം 11,030 കോടി രൂപ ചോദിച്ചപ്പോള്‍, 12,010 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഇത്തവണ സംസ്ഥാനം ചോദിച്ച 14,010 കോടിയും അനുവദിക്കുകയായിരുന്നു. വാര്‍ഷികപദ്ധതിയില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 1288.47 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെഎം മാണി, കെസി ജോസഫ്, ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖര്‍ തുടങ്ങിയവരും അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+