എംഎല്‍എയെ ജനകീയ കോടതിയില്‍ ഹാജരാക്കി

മാവോവാദികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് എം.എല്‍.എയെ ജനകീയ കോടതിയില്‍ ഹാജരാക്കിയത്. എം.എല്‍.എയുടെ വിധി 'ജനകീയ കോടതി' തീരുമാനിക്കുമെന്ന് അവര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാര്‍ച്ച് 24ന് രാഷ്ട്രീയയോഗത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് കോരാപുട് ജില്ലയില്‍നിന്നു മാവോവാദികള്‍ ജിനാ ഹികാകയെ തട്ടിക്കൊണ്ടുപോയത്. തങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളുമായ 29 പേര്‍ക്കെതിരായ കേസ് പിന്‍വലിച്ച് മോചിപ്പിക്കണമെന്നായിരുന്നു മാവോവാദികളുടെ ആവശ്യം. കേസ് പിന്‍വലിക്കാനാവില്ലെന്നും ജാമ്യത്തില്‍ വിടാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
നേരത്തെ മാവോവാദികള്‍ രണ്ട് ഇറ്റാലിയന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീടു വിട്ടയച്ചിരുന്നു.












Click it and Unblock the Notifications