കടല്‍ കൊല: കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയും വിദേശ കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പ്രതിനിധികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് വരികയായിരുന്നു.
വെടിവയ്പ്പില്‍ മരിച്ച വലന്റെന്‍ന്റെ ഭാര്യ ഡോറയുടെ വക്കീലായ സി ഉണ്ണികൃഷ്ണനെയാണ് ഇറ്റാലിയന്‍ സംഘം ആദ്യം സമീപിച്ചത്. നഷ്ടപരിഹാരം നല്‍കി കൊണ്ട് കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം.
നാവികരാല്‍ കൊല്ലപ്പെട്ട അജീഷ് പിങ്കിന്റെ വക്കീലായ വിഎം ശ്യാം കുമാറിനേയും സംഘം സന്ദര്‍ശിച്ചു. മരിച്ച മത്സ്യതൊഴിലാളികളുടെ ഇടവകയിലുള്ള പുരോഹിതന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ഇറ്റാലിയന്‍ സംഘം ആദ്യം വാഗ്ദാനം ചെയ്തത്. എന്നാല്‍ മരിച്ചവരുടെ ആശ്രിതര്‍ ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് തുക ഒരു കോടിയായി ഇവര്‍ ഉയര്‍ത്തി. നഷ്ടപരിഹാര തുക സംബന്ധിച്ച് ഇരുവരും തമ്മില്‍ വ്യാഴാഴ്ച തന്നെ എത്തിയതായാണ് സൂചന.
ഇതിനെ തുടര്‍ന്ന് ലോക് അദാലത്ത് വഴി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരു കൂട്ടരും കോടതിയെ സമീപിക്കുമെന്നും അറിയുന്നു. മുന്‍പ് കപ്പലുടമകള്‍ 35 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വഴങ്ങിയിരുന്നില്ല.












Click it and Unblock the Notifications