കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായരംഗത്ത് വന്‍വളര്‍ച്ചയെന്ന് കുഞ്ഞാലിക്കുട്ടി

Google Oneindia Malayalam News

kunjalikkutty
തിരുവനന്തപുരം: വ്യവസായ വാണിജ്യ വകുപ്പിന്റെ പ്രവര്‍ത്തന ഫലമായി സംസ്ഥാനത്ത് സൂക്ഷമ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിലും മുതല്‍ മുടക്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും 2011-12 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വളര്‍ച്ചാ വര്‍ദ്ധനവ് രേഖപ്പെടുത്തിയെന്ന് വ്യവസായഐ.ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 12543 സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ 9932 സംരംഭങ്ങള്‍ ഉല്‍പ്പാദന മേഖലയിലും 2611 സംരംഭങ്ങള്‍ സേവന മേഖലയിലുമാണ്. ഇത്രയും സംരംഭങ്ങളിലൂടെ ആകെ 1334.20 കോടി രൂപ മുതല്‍ മുടക്കും 65976 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനായി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുളളത് 1936 എണ്ണം. തൊട്ടുപിന്നില്‍ 1366 സംരംഭങ്ങള്‍ തുടങ്ങിയ കൊല്ലം ജില്ലയാണ്.

മെമ്മോറാണ്ടം ഫയല്‍ ചെയ്ത സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് വന്നിട്ടുണ്ട്. 201011 ല്‍ 8840 സംരംഭങ്ങള്‍ മെമ്മോറാണ്ടം ഫയല്‍ ചെയ്ത സ്ഥാനത്ത് 9471 സംരംഭങ്ങള്‍ ഫയല്‍ ചെയ്തു. മൊത്തം സംരംഭങ്ങളുടെ എണ്ണത്തില്‍ 42 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുളളത്. മേഖലാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങിയിരിക്കുന്നത് ലൈറ്റ്/ജനറല്‍ എഞ്ചിനീയറിംഗ് മേഖലയിലാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ടെക്‌സ്‌റയില്‍സ് ഗാര്‍മെന്റ്, ഭക്ഷ്യ സംസ്‌കരണം എന്നീ മേഖലകള്‍ക്കാണ്.

സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാവ്യവസായ കേന്ദ്രങ്ങള്‍ വഴി ആകെ 18376 സംരംഭകരെ ഹാന്റ് ഹോള്‍ഡിംഗ് വഴി കണ്ടെത്തുകയും 10039 സംരംഭകര്‍ വിവിധ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 352 സംരംഭങ്ങള്‍ക്ക് 7.98 കോടി രൂപ നിക്ഷേപ മൂലധന സബ്‌സിഡിയായും 311 സംരംഭങ്ങള്‍ക്ക് 5.54 കോടി രൂപ മാര്‍ജിന്‍ മണി ലോണായും നല്‍കിയിട്ടുണ്ട്. 224 യുവസംരംഭകര്‍ക്ക് സ്വയം സംരംഭക പദ്ധതിയിന്‍കീഴില്‍ 1.13 കോടി രൂപ ഗ്രാന്റ് നല്‍കി. 211 വനിതകള്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി രണ്ടു കോടി രൂപ മാര്‍ജിന്‍ മണി ഗ്രാന്റായി നല്‍കി. പ്രധാനമന്ത്രിയുടെ തൊഴില്‍സൃഷ്ടി പദ്ധതിപ്രകാരം 851 യുവാക്കള്‍ക്ക് 1161.67 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

ഈ സാമ്പത്തിക വര്‍ഷം 436 കോടി രൂപ മുതല്‍ മുടക്കുള്ള 506 പുതിയ പ്രോജക്ടുകള്‍ തുടങ്ങാന്‍ സംരംഭകര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. സംരംഭകത്വ സഹായപദ്ധതി എന്ന നൂതന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ള വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് ഒരു കുടക്കീഴിലാക്കി സത്വര സഹായങ്ങള്‍ സംരംഭകര്‍ക്ക് നല്‍കുവാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 25.40 കോടി രൂപ പദ്ധതിയ്ക്ക് അനുവദിച്ചിട്ടുണ്ട്.

പശ്ചാത്തല വികസന പദ്ധതി പ്രകാരം തിരുവനന്തപുരം, മലപ്പുറം എന്നീ ജില്ലകളില്‍ നവീന മാതൃകയിലുള്ള ബഹുനില വ്യവസായ എസ്‌റേറ്റുകള്‍ സ്ഥാപിക്കും. പഞ്ചായത്തുകളുമായി സഹകരിച്ച് പബ്‌ളിക് െ്രെപവറ്റ് പഞ്ചായത്ത് പാര്‍ട്ട്ണര്‍ഷിപ്പ് (പി.പി.പി.പി) വ്യവസ്ഥയില്‍ പുതിയ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. വിവിധ പശ്ചാത്തല വികസന പദ്ധതികള്‍ക്കായി കേന്ദ്രസഹായം ഉള്‍പ്പെടെ 24.20 കോടി രൂപ 201213 ല്‍ ചെലവഴിക്കും. വിവിധ വ്യവസായ വികസന പദ്ധതികള്‍ക്കായി 201213 സാമ്പത്തിക വര്‍ഷം ആകെ 59.30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ലെ മികച്ച നേട്ടം കൂടുതല്‍ നിക്ഷേപകരെ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിക്കുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പ്രതീക്ഷ പ്രകടിപ്പിച്ചു

English summary
Industrial growth in Kerala, Says minister PK Kunjalikutty. Huge growth in small scale industries and job opportunities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X