കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ വിതരണ റൂട്ട് തുറന്നു തരണമെന്ന് നാറ്റോ

Google Oneindia Malayalam News

Nato
ബ്രസല്‍സ്: അഫ്ഗാനിസ്താനിലേക്കുള്ള സൈനിക വിതരണ പാത തുറന്നു തരണമെന്ന് നാറ്റോ പാകിസ്താനോട് ആവശ്യപ്പെട്ടു.

അഫ്ഗാനിസ്താനില്‍ മാത്രമല്ല മേഖലയുടെ തന്നെ സമാധാനത്തിനും സുസ്ഥിരതയ്ക്കും പാകിസ്താനെ പോലൊരു സൗഹൃദരാജ്യത്തോട് ഇത്തരമൊരു ആവശ്യം വീണ്ടും ഉന്നയിക്കുകയാണ്-നാറ്റോ സെക്രട്ടറി ജനറല്‍ ആന്ദ്രെ ഫോ റാസ്മുസെന്‍ അറിയിച്ചു.

നാറ്റോ സേനയുടെ വിതരണ റൂട്ട് എത്രയും വേഗം തുറന്നുകിട്ടിയാല്‍ ഭീകരവിരുദ്ധപോരാട്ടങ്ങളില്‍ പാകിസ്താനെ സഹായിക്കാന്‍ നാറ്റോയ്ക്ക് സാധിക്കും. നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതിനുശേഷം യൂറോ ഏഷ്യന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പാക് അധിനിവേശ മേഖലയില്‍ നാറ്റോ സേന നടത്തിയ ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലേക്കുള്ള പാത അടച്ചുപൂട്ടിയത്. അമേരിക്ക നിരുപാധികം മാപ്പുപറയുകയാണെങ്കില്‍ വിതരണ റൂട്ട് തുറന്നുകൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നതാണ് പാകിസ്താന്‍ സര്‍ക്കാറിന്റെ നിലപാട്.

അതേ സമയം രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുന്ന നടപടികളാണ് അമേരിക്ക നേതൃത്വം നല്‍കുന്ന നാറ്റോ സേനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും യാതൊരു കാരണവശാലും പാത തുറന്നുകൊടുക്കരുതെന്നുമാണ് പാകിസ്താനിലെ തീവ്രനിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന നേതാക്കളുടെ അഭിപ്രായം.

English summary
NATO Secretary General Anders Fogh Rasmussen Thursday urged Pakistan to open the transit supply routes for the coalition forces in Afghanistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X