പാകിസ്താനില്‍ വിമാനാപകടം, 127 മരണം

മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു. എയര്‍പോര്‍ട്ടിനടുത്തുള്ള ജനവാസ മേഖലയിലാണ് വിമാനം വീണത്. റാവല്‍പിണ്ടി മേഖലയില്‍ അടിയന്തിര ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
അപകടമസമയത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്നു കിടക്കുന്ന വിമാന അവശിഷ്ടങ്ങളില്‍ ഇപ്പോഴും തീ ആളി കത്തികൊണ്ടിരിക്കുകയാണ്. ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോയെന്നറിയാന്‍ ഈ തീ കെടുത്തേണ്ടത് അത്യാവശ്യമാണ്.
2010 ജൂലൈയിലും പാകിസ്താനില്‍ വിമാനദുരന്തമുണ്ടായിരുന്നു. എയര്‍ബസ് എ321 തകര്‍ന്നു വീണപ്പോള്‍ 152 പേര്‍ക്കാണ് അന്നു ജീവന്‍ നഷ്ടമായത്.












Click it and Unblock the Notifications